ദുബൈയിൽ രണ്ട് കുട്ടികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ട് ദുബൈയിലെ മിര്‍ദിഫിലാണ് സംഭവം. ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടര വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. ബന്ധുക്കള്‍ക്ക് ഇഫ്താര്‍ ഒരുക്കിയ ദിവസമാണ് അപകടമുണ്ടായത്.
ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. ദുബായ് സ്വദേശികളുടെ മക്കളാണ് ഇരുവരും. ഇഫ്താര്‍ തിരക്കിനിടയില്‍ പുറത്ത് കടന്ന കുട്ടികളെ കാണാതായപ്പോഴാണ് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് പെട്ടെന്ന് തന്നെ കുട്ടികളെ കുളത്തില്‍ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക