പിക്കപ്പ് വാൻ മറിഞ്ഞു ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കടാംക്കുന്നു വാഹനാപകടം ഉണ്ടായത് ഗൂഗിൾ മാപ്പിൽ കണ്ട വഴിയിലൂടെ സഞ്ചരിച്ചത് കൊണ്ട്. കാഞ്ഞക്കാട്ട് നിന്നും തിമിരിയിലേക്ക് ജനറേറ്ററുമായി പോകുമ്പോളായിരുന്നു അപകടം.
വാഹനമോടിച്ചിരുന്ന ഡ്രൈവർ കോഴിക്കോട് എലത്തൂർ സ്വദേശിയായ ശ്രീജിത്തിന് വഴി അറിയില്ലായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. കാഞ്ഞങ്ങാട്ട് നിന്ന് തിമിരിയിൽ എത്തിച്ചേരാനുള്ള വഴി ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ കാണിച്ചത് കുപ്പോൾ കടാംകുന്ന് വഴിയായിരുന്നു. കാടാംക്കുന്നു ഹെയർപിൻ വളവ് വഴിയുള്ള യാത്ര അന്യനാട്ടുകാർക്ക് അപകടക്കെണിയായാണ്. ചെങ്കുത്തായ കയറ്റവും നിരവധി വളവുകളും നിറഞ്ഞതാണ് ഈ വഴി. ദൂരെ സ്ഥലങ്ങളിൽ നിന്നും വഴി പരിചയമില്ലാത്തവർ ഈ വഴി വരുമ്പോൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ട്. തിമിരിയിൽ എത്താനുള്ള നല്ല മെക്കാഡം ടാറിങ് റൂട്ട് പാടിയോട്ടുചാൽ ചെറുപാറ വഴിയാണ്. ഈ വഴി ഗൂഗിൾ മാപ്പിൽ കാണിച്ചിരുന്നില്ല എന്ന് ശ്രീജിത്ത് പറഞ്ഞു. അപകടത്തിൽ തേഞ്ഞിപ്പാലം മാണിക്കുളത്തു പറമ്പിൽ ഉണ്ണികൃഷ്ണനാണ് മരിച്ചത്.
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു നിരവധിപേർക്ക് പരിക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക