ജൂണ്‍ എട്ടിന് ബിഎംഡബ്ല്യുയുടെ പുതിയ G310 R, G310 GS ബൈക്കുകളുടെ പ്രീബുക്കിംഗ് ആരംഭിക്കും. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡലുകളെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക അമ്പതിനായിരം രൂപയാണ്.
എന്നാൽ മോഡലുകളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ബ്ലാക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളില്‍ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.
പരമാവധി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക