കടന്നപ്പള്ളി: നിർധന കുടുംബത്തിൻറ അത്താണിയായ രാജൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉദാരമതികളുടെ സഹായം തേടുന്നു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ എം.പി.രാജനാണ് (55) കരൾരോഗബാധിതനായി എറണാകുളം അമൃത ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇതിനകം മൂന്നുലക്ഷം രൂപ ചെലവായി. അടിയന്തരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. മുപ്പത് ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയ ഇവരുടെ കുടുംബത്തിന് താങ്ങാനാകുന്നതല്ല. പഞ്ചായത്തംഗം എൻ.കെ.സുജിത്ത് (കൺ.), പി.കെ.കൃഷ്ണൻ (ചെയ.) പി.പ്രഭാകരൻ (ട്രഷ.) എന്നിവർ ഭാരവാഹികളായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു.
സഹായങ്ങൾ ACC No. 37649854384, എസ്.ബി.ഐ. മാതമംഗലം ശാഖ (IFSC കോഡ് SBIN 0071071) യിലേക്കോ A/c No.2837, കടന്നപ്പള്ളി പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് കണ്ടാന്താർ സായാഹ്ന ശാഖയിലേക്കോ അയക്കാം. ഫോൺ: 9656694706
നിങ്ങൾക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിലും ഷെയർ ചെയ്ത് സഹായിക്കാൻ പറ്റുന്നവരിലേക്ക് ഈ വാർത്ത എത്തിക്കൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക