മഴക്കാലം വീടിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്ന കാലം കൂടിയാണ്, വീടിനെ മഴയിൽ നിന്നും സംരക്ഷിക്കാൻ ചില കാര്യങ്ങളിൾ ശ്രദ്ധ വച്ചാൽ മതി. കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം പലപ്പോഴും വീടിന്റെ അടിത്തറ ഇളക്കാന്‍ പോന്നതാണ്. അതിനാൽ മഴക്കാലത്ത് മഴവെള്ളം വീടിന്റെ തറഭാഗത്തേക്ക് താഴ്ന്നിറങ്ങാതെ ശ്രദ്ധിയ്ക്കണം. ഒരു വീടിന്റെ ഫൗണ്ടേഷന് ആണ് അതിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതിൽ പ്രധാന ഘടകം.
ഫൗണ്ടേഷന് ഉറപ്പുള്ളതായി ഇരിക്കേണ്ടത് അനിവാര്യമാണ്. വീടിന്റെ ചുമരിലെ അങ്ങിങ്ങായി കാണുന്ന വിള്ളലുകൾ മഴവെള്ളം വീടിനകത്തു കടക്കാൻ ഇത് കാരണമാകും. ഇങ്ങനെ മഴവെള്ളം ചുവരിലേക്ക് ഇറങ്ങിയാൽ വീടിന് ബലക്ഷയം സംഭവിക്കാന്‍ കാരണമാകും. അതിനാൽ വിള്ളലുകൾ ഉണ്ടെങ്കിൽ അവ അടയ്ക്കാൻ ശ്രദ്ധിയ്ക്കുമല്ലോ.
ലക്ഷങ്ങൾ മുടക്കി വീട് പെയിന്റ് ചെയ്തിട്ട് അവ നരച്ചുപോകുന്ന കാര്യം ആലോചിക്കുമ്പോഴെ പലരുടെയും നെഞ്ചിൽ തീയ്യാണ്. മഴ മാത്രമല്ല വെയും സാരമായി ബാധിക്കുന്ന ഒന്നാണ് പെയിന്റിങ്ങ്. മഴയെയും വെയിലിനെയും പ്രതിരോധിക്കാൻ കഴിയുന്ന പെയിന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. പുറത്തെ ചുമരുകളില്‍ കുമിളകളോ, പെയിന്റ് സാരമായി ഇളകി കിടക്കുന്നതോ, പൊട്ടലുകളോ കണ്ണില്‍ പെട്ടാല്‍ ഉടന്‍ തന്നെ വേണ്ട ടച്ച് അപ് ചെയ്യുക.
ടെറസിലെ വെള്ളം പുറത്ത് കളയുന്ന പൈപ്പുകള്‍ കാര്യക്ഷമമെന്നു ഉറപ്പു വരുത്തുക. വെള്ളം പുറത്ത് പോകാതെ വന്നാല്‍ കെട്ടി കിടന്നാൽ ഈര്‍പ്പം ചുമരുകളില്‍ വ്യാപിച്ച് നാശനഷ്ടങ്ങൾ ഉണ്ടാകും.ടെറസിലെ വെള്ളം വീട്ടിൽ നിന്നും അഞ്ചടിയെങ്കിലും മാറിയാണ് പതിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ഇല്ലെങ്കിൽ വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് ഇത് തറയുടെ ബലക്ഷയത്തിന് കാരണമാകും.
ട്രസ്സ് വർക്ക് ചെയ്യാത്ത ടെറസിൽ തറയോട് വിരിച്ചാൽ മഴക്കാലത്ത് വീടിനകത്ത് വെള്ളം കടക്കില്ല. വീടിലെ ചുമരുകളിലും കോര്‍ണറുകളിലും ഈർപ്പം അനുഭവപ്പെടുന്നുണ്ടോ എന്നും ഒരു ചെളിമണം മുറികളിൽ വരുന്നുണ്ടോ എന്നും പരിശോധിക്കുക. ഇങ്ങനെയുണ്ടെങ്കില്‍ അത് വീടിനുള്ളിലേക്ക് വെള്ളം ഇറങ്ങുന്നതിന്റെ തെളിവാണിത്.
ഇത്തരത്തില്‍ ഈര്‍പ്പം ഇറങ്ങുന്നത് വീട്ടിലെ വയറിങ് ഉള്‍പ്പടെയുള്ളതിനെ ബാധിക്കും.മഴവെള്ളം പൂന്തോട്ടത്തില്‍ തങ്ങി നിലക്കാൻ അനുവദിക്കാതെ നോക്കുക. ചാല് കീറി വെള്ളം മഴക്കുഴിയിൽ എത്തിക്കുക. മഴയോടൊപ്പം കാറ്റുകൂടി അടിച്ചാൽ പൂന്തോട്ടം നാമാവശേഷമാകും. അതിനാൽ ചെടികൾക്ക് താങ്ങ് നല്‍കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക