കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ നല്ലതും ചീത്തയുമായ സ്പർശനത്തിന്റെ അർഥം പഠിപ്പിക്കുന്ന തമിഴ് ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ‘ഗുഡ്-ടച്ച് ബാഡ്-ടച്ച്’ എന്നിവയെക്കുറിച്ച് കുട്ടികളുടെ മനസ്സിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ഷോർട്ട് ഫിലിമിന്റെ ലക്ഷ്യം. കുട്ടികളും മാതാപിതാക്കളും ഒരുമിച്ചിരുന്ന് കാണേണ്ടതായ ഒരു ഷോർട് ഫിലിമാണിത്. ഹരി പ്രകാശാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ കുട്ടികൾക്ക് ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു മറയും കൂടാതെ മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. നല്ല രീതിയിൽ മനസായിലാക്കിക്കൊടുക്കുകയും വേണം. അങ്ങനെയാവുമ്പോൾ കുട്ടികൾക്ക് തെറ്റായ സാഹചര്യങ്ങള്‍ ഏതാണെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ പെട്ടാല്‍ അരുത്, എനിക്കിഷ്ടമല്ല, ബന്ധപ്പെട്ടവരെ അറിയിക്കും എന്ന് ഉറക്കെ ഉറപ്പിച്ച് പറയാൻ അവരെ പ്രാപ്തരാക്കണം.
അതുപോലെ നിയമ നടപടികള്‍ക്ക് ഒരിക്കലും മടി കാണിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക