നിപ്പ വൈറസ് രോഗബാധയെ തുടർന്ന് മാറ്റിവച്ച പി എസ് സി പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താൻ തീരുമാനിച്ചിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ/പോലീസ് ഓഫീസർ പരീക്ഷകൾ ജൂലൈ 22നും ജൂൺ 9ന് നടത്താനിരുന്ന കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് 5നും നടത്തും.
രണ്ടു പരീക്ഷകളും ഉച്ചക്ക് 1.15 മുതൽ 3.30 വരെയാകും നടത്തുക. നേരത്തെ തീരുമാനിച്ച തീയതിയുടെ അടിസ്ഥാനത്തിൽ ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുകളുമായാണ് പരീക്ഷയ്ക്കെത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക