കൊച്ചി: മരടില്‍ സ്കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞുണ്ടായ മൂന്ന് പേര് മരിച്ചു. ഡെ കെയര്‍ സെന്ററിലെ ആദിത്യന്, വിദ്യാലക്ഷ്മി എന്നീ വിദ്യാര്‍ഥികളും ലത ഉണ്ണി എന്ന ആയയുമാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കുട്ടികളെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. എട്ടുകുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കുകളോടെ ഡ്രൈവറേയും ഒരു കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക