നടിയെ ആക്രമിച്ച കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേരളാപോലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നും തനിക്ക് നീതി കിട്ടിയില്ല എന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. കേസിലെ ആദ്യ കുറ്റപത്രത്തിൽ താൻ പ്രതിയായിരുന്നില്ല എന്നും ആദ്യം അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതിചേർത്തതെന്നും ദിലീപ് പറഞ്ഞു. പോലീസിന്റെ ഉയർന്ന തട്ടിലുള്ള ഉദ്യോഗസ്ഥർ പോലും തന്നെ കുടുക്കാൻ പങ്കുനിന്നതായും ദിലീപ് ആരോപിച്ചു. അതുകൊണ്ട് തന്നെ അവരുടെ ഇടപെടലില്ലാതെ പുതിയൊരു ഏജൻസി കേസന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്തു വരികയുള്ളൂ എന്നും ഹർജിയിൽ പറയുന്നുണ്ട്.
കേസിൽ കുറ്റപത്രം നൽകി വിചാരണാനടപടികൾ തുടങ്ങിയിരിക്കുന്ന ഘട്ടത്തിലാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസിനെതിരെ സമാന ആരോപണങ്ങളുന്നയിച്ച് നേരത്തെ സർക്കാരിനും ദിലീപ് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക