കൊച്ചി: കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു. നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ‘സീ കിംഗ്’ ഹെലികോപ്റ്റര്‍ അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക