21 മത് ലോകകപ്പ് ഫിഫ മത്സരത്തിന്റെ ആദ്യപകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായി രണ്ടുഗോളുകൾക്ക് മുന്നിൽ ആതിഥേയരായ റഷ്യ. റഷ്യ – സൗദി അറേബ്യ പോരാട്ടത്തിലാണ് രണ്ടുഗോളുകൾക്ക് മുന്നിൽ റഷ്യ നേടിയത്. ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ റഷ്യ 1990ന് ശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്.
1966ല്‍ സോവിയറ്റ് യൂണിയനെന്ന പേരില്‍ സെമിയിലെത്തിയ ശേഷം ലോകകപ്പില്‍ കാര്യമായ മേല്‍വിലാസങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
12-)o മിനിറ്റിൽ യൂറി ഗസിന്‍സ്കിയുടെ ഹെഡറിലൂടെയാണ് ആദ്യഗോള്‍ പിറന്നത് പിന്നീട് 43-)o മിനുട്ടില്‍ രണ്ടാം ഗോള്റഷ്യ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക