ബുദ്ധിമാന്ദ്യമുള്ള ഇരട്ടകളായ കുട്ടികളെ വളർത്തുന്ന ബുദ്ധിമുട്ടിൽ നിന്നും സഹോദരിയെ രക്ഷിക്കാൻ അനന്തിരവന്മാരെ സഹോദരൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 12 വയസുള്ള ശ്രുജൻ റെഡ്ഡി, വിഷ്ണുവർദ്ധൻ റെഡ്ഡി എന്നീ രണ്ടു കുട്ടികളെയാണ് അമ്മാവൻ മല്ലികാർജുൻ റെഡ്ഡി കൊലപ്പെടുത്തിയത്.
സംഭവത്തിൽ മല്ലികാർജ്ജുൻ റെഡ്ഡിയെയും സഹായികളായ വെങ്കട്ട് റാം റെഡ്ഡി, വിവേക് റെഡ്ഡി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്നും കാറിലേക്ക് മൂവരും ചേർന്ന് മാറ്റുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക