വൈറ്റമിൻസ്, ഇലക്ട്രോലൈറ്റുകൾ, മിനറലുകൾ തുടങ്ങി നിരവധി പോഷകങ്ങളുട കലവറയാണ് തുളസിയില. തുളസിയിലയുടെ പതിവായ ഉപയോഗം കൊണ്ട് ചുമ മുതൽ ഹൃദ്രോഗം വരെ തടഞ്ഞു നിർത്താം.
കുറച്ച് തുളസിയില കഴുകി വൃത്തിയാക്കിയതിന് ശേഷം രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കുക. ഈ വെള്ളത്തിലേക്ക് ഇഞ്ചി അരിഞ്ഞതും തേനും ചേർത്ത് പതിവായി കുടിച്ചാൽ മൂത്രത്തിൽ കല്ല് ഇല്ലാതാകും.
ഒന്നര കപ്പ് വെള്ളത്തിൽ കാൽ കപ്പ് തുളസിയില ചേർത്ത് മീഡിയം ഫ്ലെയിമിൽ പത്തു മിനിട്ടോളം തിളപ്പിക്കുക. ഈ വെള്ളം തണുത്തതിനു ശേഷം ഇഞ്ചി ചേർത്തതും തേനും ചേർത്ത് കുടിച്ചാൽ രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ച് ഹൃദ്രോഗം തടയും.
ആരോഗ്യം, ഊർജ്ജസ്വലത എന്നിവയ്ക്കായി അഞ്ചോ ആറോ തുളസിയില അരച്ചതിൽ അര ചെറിയ സ്പൂൺ തൈര് ചേർത്ത് കഴിക്കുക.
അര ലിറ്റർ വെള്ളത്തിൽ ഒരു പിടി തുളസിയില, ഒന്നോ രണ്ടോ കുരുമുളക് ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് തിളപ്പിച്ചതിന് ശേഷം ചൂടോടെ കുടിക്കുന്നത് പനി മാറാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക