ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിലെ താൻ തന്നെയെഴുതിയ ഗാനം ഷെയർ ചെയ്ത റഫീഖ് അഹമ്മദിനു കിട്ടിയത് ഫെയ്സ്ബുക്കിന്റെ വക 24 മണിക്കൂർ വിലക്ക്. പകർപ്പവകാശലംഘനത്തിന്റെ പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയ പരാതിയിലാണ് ഫെയ്സ്ബുക്കിന്റെ നടപടി. വിലക്ക് മാറിയതോടെ വിശദീകരണവുമായി കവി രംഗത്തെത്തി. റഫീഖ് അഹമ്മദിന്റെ ഫൈസ്ബുക്കി പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
https://www.facebook.com/rafeeq.ahamed.587/posts/10214322235062886
“ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോള്‍ നന്നെന്നു തോന്നി. എഫ്.ബി.യില്‍ ഷെയര്‍ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകര്‍പ്പവകാശ ലംഘനമായിരുന്നു.
24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ.
നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്ക്കാര് കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു തരുന്നു. (മുതലാളിമാര്‍ കേള്‍ക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം.)
ആ പാട്ട് എഴുതിയത് അടിയന് തന്നെ ആയിരുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക