യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് യോഗയുടെ ഗുണങ്ങളും യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്താണെന്നു മനസിലാക്കാം.
യോഗയുടെ ഗുണങ്ങൾ
ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു
ഹൃദ്രോഗികള്‍ക്കുപോലും യോഗാസനം ഫലപ്രദമാകുന്നു.
സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു.
യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല
ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല
ക്ഷീണം തോന്നാതിരിക്കുന്നു
ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മനശാന്തിയും ലഭിക്കുന്നു.
ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു
ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു.
എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല
ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു
വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത്
യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു
യോഗാഭ്യാസത്തിന് പണചിലവ് വരുന്നില്ല
ആത്മീയ ഉണര്‍വ്വ് ലഭിക്കുന്നു
സ്ത്രീപുരുഷന്‍ വ്യത്യാസമില്ലാതെ ഇതനുഷ്ഠിക്കാം.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.
ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.
രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.
മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.
യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.
ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.
മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.
ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക