ആശിച്ചു നാട്ടുനനച്ചു വളർത്തുന്ന സസ്യങ്ങളെ കീടങ്ങൾ നശിപ്പിക്കുന്നത് വേദനയുണ്ടാകുന്ന കാര്യമാണ്. ഇതിനു പരിഹാരമായി രാസകീടനാശിനികളുപയോഗിച്ചാൽ പ്രശ്നം വഷളാവുകയേ ഉള്ളു. ചെടികളെ കീടങ്ങളിൽ നിന്നും രക്ഷപെടുത്താൻ വീട്ടിൽത്തന്നെ തയ്യാറാക്കാവുന്ന ജൈവകീടനാശിനികൾ പരിചയപ്പെടാം. ഇവയ്ക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല.
പാൽക്കായം, വെളുത്തുള്ളി, കാന്താരി എന്നിവ സമാസമം എടുത്ത് അരച്ച് വെള്ളത്തിൽ കലക്കി തളിക്കുന്നത് ഒട്ടുമിക്ക കീടങ്ങളെയും അകറ്റി നിർത്തും.
മണ്ണിൽ സൂഷ്മാണുക്കളുടെ എണ്ണം വർദ്ധിക്കാൻ സഹായിക്കുന്ന വളങ്ങളാണ് ആവണക്ക് പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും. മണ്ണിൽ വായുസഞ്ചാരം കൂട്ടാൻ ആവണക്ക് പിണ്ണാക്ക് സഹായിക്കും.
മരിച്ചീനിക്കൃഷിയുടെ ഇടയിൽ ഇഞ്ചി, മഞ്ഞൾ എന്നിവ നടുന്നത് എലിശല്യം കുറയ്ക്കും.
40 ഗ്രാം പാൽക്കായം കുറച്ച് വെള്ളത്തിൽ ലയിപ്പിച്ച് 10 ഗ്രാം കാന്താരിമുളക് നന്നായി അരച്ച് അരിച്ചെടുത്ത് 1 ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചതുമായി കലർത്തി തളിച്ചാൽ പൂവും കായും തുരക്കുന്ന പുഴുക്കൾ, പയറിലെ ചാഴി എന്നിവയെ അകറ്റി നിർത്താം
പ്രതികരിക്കാൻ ഇവിടെ എഴുതുക