Home KERALA അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന പരാജയപ്പെട്ടതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ വിവരം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിനെ അറിയിച്ചു. മൃതദേഹത്തിന്റെ കഴുത്തില്‍ക്കിടന്ന മാല ബന്ധുക്കള്‍ കണ്ടു തിരിച്ചറിഞ്ഞാണ് മരിച്ചത് ഡിനു തന്നെയെന്ന് ഉറപ്പിച്ചത്.

ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് അര്‍ജന്റീന തോറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന ആരാധകനായ അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനു(30)വിനെ കാണാതായത്.

അര്‍ജന്റീന പരാജയപ്പെട്ട വിഷമത്തില്‍ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനു വീടുവിട്ട് പോവുകയായിരുന്നു ഡിനു . കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ‘എനിക്ക് ഈ ലോകത്ത് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല’ എന്നു വെള്ളക്കടലാസില്‍ കുറിപ്പെഴുതിയശേഷമാണു ഡിനു പോയത്. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

സരിതാ എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്

Also Read :   മൊഫിയയുടെ ആത്മഹത്യ; മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് കുടുംബം ആഗ്രഹിച്ചിരുന്നുവെന്ന് അന്വേഷണസംഘം