ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന രാസവസ്തു കലർന്ന 4000 കിലോ മീൻ പിടികൂടി. ഫോർമാലിൻ കലർത്തിയ 4000 കിലോ ചെമ്മീനാണ് ഇന്നലെ രാത്രി പിടിച്ചെടുത്തത്.
വാഹനത്തിൽ നിന്നും പിടിച്ചെടുത്ത മീനിൽ ഫോർമാലിന്റെ അംശമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് വിശദമായ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നും കൊണ്ട് വന്ന 1400 കിലോ മീനിൽ രാസവസ്തു കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ചെക്പോസ്റ്റിൽ പരിശോധന കർശനമാക്കിയിരുന്നു. ഇന്നലെ മാത്രം നാൽപ്പതോളം വാഹനങ്ങൾ പരിശോധിച്ചു. തുടർന്നാണ് ഫോർമാലിൻ കലർത്തിയ ചെമ്മീൻ പിടികൂടിയത്.
കായംകുളത്ത് ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക