പ്രീക്വാർട്ടർ മുതൽ ലോകകപ്പിലെ കളി മാറും. നോക്കൗട്ട് റൗണ്ടിലെ കളി മാത്രമല്ല, കളിക്കാനുള്ള പന്തും മാറും. ഗ്രൂപ്പ് റൗണ്ടിൽ കളിച്ച കറുപ്പും വെളുപ്പും നിറങ്ങൾ ചേർന്ന പന്തിന് പകരം വെള്ളയിൽ ചുവപ്പ് നിറത്തിലുള്ള പന്തുകളാവും ഉപയോഗിക്കുക. ടെൽസ്റ്റാർ മെച്ച്റ്റ എന്നാണ് നിർമാതാക്കളായ അഡിഡാസ് ഈ പന്തിന് പേരിട്ടിരിക്കുന്നത്.
സാധാരണയായി ഒരേ സ്റ്റൈലിലുള്ള പന്താണ് ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഉപയോഗിക്കുക. ഇതാദ്യമായാണ് ലോകകപ്പിൽ രണ്ട് തരത്തിലുള്ള പന്തുകൾ ഉപയോഗിക്കുന്നത്. ജൂൺ മുപ്പതിന് കസാൻ അരീനയിൽ ഫ്രാൻസും ഗ്രൂപ്പ് ഡിയിലെ റണ്ണറപ്പുകളും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലാവും ഈ പന്ത് ആദ്യമായി ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക