തിരുവനന്തപുരം: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നാലു നടിമാര്‍ക്ക് അഭിനന്ദനവുമായി വി എസ് അച്യുതാനന്ദന്.
അംഗങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത സംഘടനകള്‍ സിനിമാവ്യവസായത്തിന് ഗുണകരമല്ലെന്നും, രാജി ധീരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ പുനഃസംഘടനായോഗത്തി ൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവര്‍ അമ്മയില്‍നിന്ന് രാജിവച്ചത്.
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്വാന്’ ട്രെയ്ലര് പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക