പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം മാത്രം ലക്ഷ്യമിട്ട് ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്ററീക്കയെ നേരിടുകയാണ്. നിലവില്‍ ഒരു വിജയവും ഒരു സമനിലയും സഹിതം നാല് പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സര്‍ലന്‍ഡിന് ഇന്ന് ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
സെര്‍ബിയയ്ക്കെതിരെയുള്ള മത്സരത്തിനിടെ വിവാദമായ ഗോളാഘോഷത്തിന് കഷ്ടിച്ച് വിലക്കില്‍ നിന്ന് രക്ഷപ്പെട്ട ഗ്രാനിറ്റ് ജാക്കയിലും ഷെര്ദാന് ഷാക്കിരിയിലും പ്രതീക്ഷയര്‍പ്പിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡ് ഇറങ്ങുന്നത്. അതേസമയം വിജയമുറപ്പിച്ചാണ് കോസ്റ്റാറിക്കയും പോരാട്ടത്തിന് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക