വ്യായാമത്തിലൂടെ ശരീരഘടനയിലും സൗന്ദര്യത്തിലും സ്ത്രീകൾക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാം. വയര്‍, പിൻഭാഗം എന്നിവിടങ്ങളിൽ കൊഴുപ്പടിയുന്നത് ഒഴിവാക്കാനും മാറിടത്തിന്റെ ഭംഗി കൂട്ടാനും തുടകളുടെ വണ്ണം കുറയ്ക്കാനും വര്‍ക്കൗട്ടുകള്‍ സഹായിക്കും. എല്ലാത്തരം വർക്ഔട്ടുകളും സ്ത്രീക്കും ചെയ്യാം. പക്ഷേ, സ്ട്രെങ്ങ്ത് ട്രെയിനിങ് സ്ത്രീകൾക്ക് അധികം ആവശ്യമില്ല.
നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തല്‍, നൃത്തം തുടങ്ങിയവ ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും.
വെയിറ്റ് ട്രെയിനിങ്, പുഷ് അപ്, പുള്‍ അപ് തുടങ്ങിയവ പേശികളുടെ വലുപ്പവും ദൃഢതയും കൂട്ടി ശരീരവടിവ് കൂട്ടാ ൻ സഹായിക്കും.
ഭംഗിയുള്ള പിൻഭാഗം സ്വന്തമാക്കാനും അരക്കെട്ടും തുടകളും ആകര്‍ഷകമാക്കാനും ബെഞ്ച് സ്ക്വാട്ട് പ്രയോജനം ചെയ്യും. നടുവ് വളയ്ക്കാതെ സാങ്കല്പിക കസേരയില്‍ ഇരുന്നെഴുന്നേല്‍ക്കുന്നത് പോലുള്ള വ്യായാമമാണ് ഇത്. നെഞ്ച്, കൈകള്‍, തോള് എന്നിവിടങ്ങളിലെ പേശികള്‍ക്ക് ആയാസം നൽകി മാറിടങ്ങളുടെ സൗന്ദര്യം മെച്ചപ്പെടുത്താൻ വാൾ പുഷ് അ പ് ചെയ്യാം. ഭിത്തിയിൽ കൈകൾ അമർത്തിവച്ച് നിന്നുകൊണ്ടു തന്നെ പുഷ് അപ് ചെയ്യുന്ന രീതിയാണിത്.
സന്ധികളുടെയും പേശികളുടെയും അയവ് ഉറപ്പാക്കുന്ന വ്യായാമങ്ങൾ സ്ത്രീകൾ അധികമായി ചെയ്യണം. ആർത്തവവിരാമത്തോടെ ഹോർമോൺ കുറവുണ്ടാകുമ്പോഴുള്ള പ്രയാസങ്ങളകറ്റാൻ ഇത് സഹായിക്കും.
സ്ത്രീയിലും പുരുഷനിലും ഒരേ തരം പേശികളാണുള്ളതെങ്കിലും പുരുഷന്റെ പേശികൾക്ക് സ്ത്രീകളേക്കാൾ ഉറപ്പും ബലവും ഉണ്ടായിരിക്കും. അതിനാൽ പുരുഷനൊപ്പം വർക്ഔട്ട് ചെയ്താലും സ്ത്രീകൾക്ക് മസിലുകൾ രൂപപ്പെടില്ല.
പുരുഷൻ ചെയ്യുന്ന വ്യായാമങ്ങൾ ചെയ്താൽ സ്ത്രീ ശരീരത്തിൽ പുരുഷഹോർമോണുകൾ കൂടുമെന്നതും തെറ്റിദ്ധാരണയാണ്. എന്നാൽ പ്രോട്ടീൻ പൗഡറുകളോ സ്റ്റിറോയിഡുകളോ ഉപയോഗിച്ചാൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടായി രോമവളർച്ച കൂടും.
പേശിവലിവോ ഉളുക്കോ വേദനയോ ഉണ്ടെങ്കിൽ വിശ്രമിച്ച ശേഷം ആയാസം കുറഞ്ഞവ പതിയെ ചെയ്തുതുടങ്ങാം. വേദന കഠിനമായാൽ ഡോക്ടറെ കാണണം.
ആർത്തവ സമയത്ത് മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കിൽ ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. എന്നാൽ ഈ സമയത്ത് ശരീരം കുറച്ച് ദുർബലമാകുമെന്നതിനാൽ കഠിനമായ വ്യായാമ മുറകൾ ഒഴിവാക്കുക.
വ്യായാമവും ഡയറ്റും ചെയ്തിട്ടും തടി കുറയുന്നില്ല? എങ്കിൽ നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക