കൊച്ചി: ദിലീപിനെ തിരിച്ചെടുത്തത് അമ്മ ഏകകണ്ഠമായാണെന്ന് അമ്മ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍. ജൂണ്‍ 26 ന് ചേര്‍ച്ച പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടിയെ മരവിപ്പിക്കുകയെന്നത്.
അമ്മയ്ക്ക് നിക്ഷിപ്ത താല്പര്യമില്ലെന്നും ഈ സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സംഘടനയിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോള്‍ ഷൂട്ടിംഗിനായി ലണ്ടനിലുള്ള മോഹന്‍ലാല്‍, മാധ്യമങ്ങള്‍ക്ക് അയച്ചുനല്‍കിയ വിശദീകരണകുറിപ്പിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.
നടിയെ ആക്രമിച്ച സംഭവം: ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക