താരസംഘടനയായ എ.എം.എം.എയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്. നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്നാണ് താരസംഘടനായ അമ്മയിൽ നിന്ന് നടൻ ദിലീപിനെ പുറത്താക്കിയത്.
എന്നാൽ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെ തുടർന്ന് നാല് നടിമാർ രാജിവെച്ചിരുന്നു. എന്നാൽ ഇവരെ വിമർശിച്ചും പിന്തുണച്ചും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു.
ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് ശരിയായില്ലെന്നും സംഘടനയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണെന്നാണ് സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക