ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ്ളിക്കേഷനായ വാട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്മാർക്ക് ഗ്രൂപ്പ് മെമ്പേഴ്സിന്റെ പോസ്റ്റുകൾ നിയന്ത്രിക്കാൻ സാധിക്കുന്ന ഫീച്ചറാണിത്. ഈ ഫീച്ചർ ഐ ഒ എസ്, ആൻഡ്രോയിഡ്, വിൻഡോസ് പതിപ്പുകളിൽ ലഭ്യമാണ്. അഡ്മിന് കൂടുതൽ അധികാരം നൽകുക വഴി ഗ്രൂപ്പുകളിലെ വ്യാജപോസ്റ്റുകൾ നിയന്ത്രിക്കാൻ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ മേന്മ.
വാട്സാപ്പ് ഗ്രൂപ്പ് സെറ്റിങ്സിലെ ഗ്രൂപ്പ് ഇന്ഫോയിലാണ് ഈ ഫീച്ചർ കാണാൻ സാധിക്കുക. ‘സെൻറ് മെസ്സേജസ്’ എന്ന ഓപ്ഷനിൽ പോകുമ്പോൾ’, ‘ഒൺലി അഡ്മിൻസ്’, ‘ഓൾ പാർട്ടിസിപ്പന്റ്സ് ‘ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ ‘ഒൺലി അഡ്മിൻസ്’ സെലക്ട് ചെയ്താൽ ഗ്രൂപ്പ് മെമ്പേഴ്സിന് നേരിട്ട് പോസ്റ്റുകൾ ചെയ്യാനാവില്ല. അഡ്മിൻ അപ്പ്രൂവൽ ഉണ്ടെങ്കിൽ മാത്രമേ ഈ പോസ്റ്റ് ഗ്രൂപ്പിൽ പരസ്യമാവുകയുള്ളു. ഗ്രൂപ്പിന്റെ പേരടക്കമുള്ള വിവരങ്ങൾ മാറ്റാനുള്ള അധികാരവും അഡ്മിനിൽ നിക്ഷിപ്തമായിരിക്കും. അഡ്മിനുകൾക്ക് അധികാരം കൂടുതൽ കിട്ടുന്നതിനോടൊപ്പം ഉത്തരവാദിത്തവും കൂടും. നിയമപരമായ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അഡ്മിൻമാരായിരിക്കും ഉത്തരവാദികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക