ബോളിവുഡിന്റെ ചോക്ലേറ്റ് നായകനാണ് രൺബീർ കപൂർ. രൺബീറിന്റെ ഏറ്റവും പുതിയ ചിത്രമായ സഞ്ജു ഗംഭീര അഭിപ്രായത്തോടെ തീയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടുകയാണ്. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ സഞ്ജയ് ദത്തായി ഗംഭീര പ്രകടനമാണ് രൺബീർ കാഴ്ച വച്ചത്. അഞ്ച് ദിവസം കൊണ്ട് 150 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ചിത്രത്തിൽ ലഹരിമരുന്നിനടിമയായിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതകാലം വളരെ തന്മയത്തോടെയാണ് രൺബീർ അവതരിപ്പിച്ചത്. എന്നാൽ സഞ്ജു സാറിനെപ്പോലെ താനും ലഹരി മരുന്നിനടിമയായിരുന്നുവെന്ന രൺബീറിന്റെ തുറന്നു പറച്ചിൽ ബോളിവുഡിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കോളേജ് പഠനകാലത്ത് ലഹരി ഉപയോഗിച്ച കാര്യമാണ് രൺബീർ പറഞ്ഞത്. എന്നാൽ ലഹരി ഉപയോഗിച്ച് മുന്നോട്ട് പോയാൽ എവിടെയും എത്തില്ലെന്ന് താൻ പിന്നീട് തിരിച്ചറിഞ്ഞെന്നും താരം കൂട്ടിച്ചേർത്തു.
രണ്‍വീര്‍- ദീപിക വിവാഹം നവംബര്‍ പത്തിന്..? ആകാംഷയോടെ ആരാധകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക