കോഴിക്കോട്: സമാധാന സന്ദേശവുമായി കോഴിക്കോടുനിന്നും നേപ്പാളിലേക്കൊരു സൈക്കിൾ യാത്ര. ഗ്ലോബൽ പീസ് ട്രസ്റ്റും മലബാർ സൈക്കിൾ റഡേഴ്സസും ചേർന്ന് കോഴിക്കോട്ടുനിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിച്ചു.
പ്രമുഖ സൈക്കിൾ റൈഡർമാരായ കെ.കെ.അജിത്, ഇർഷാദ് മരക്കാർ, ആഷിക് വോൾഗ എന്നിവരാണ് യാത്രികർ.
കഠ്മണ്ഡുവിലേക്ക് ഇത്തരത്തിലുള്ള സൈക്കിൾ യാത്ര ആദ്യമായാണെന്ന് ഗ്ലോബൽ പീസ് ഓർഗനൈസിങ് സെക്രട്ടറി അസ് വെങ് പാടത്തൊടി, മലബാർ റൈഡേഴ്സ് പ്രസിഡന്റെ സാഹിർ സാബു എന്നിവർ അറിയിച്ചു. കൂടാതെ മലബാർ സൈക്കിൾ റൈഡേഴ്സ് സെക്രട്ടറി സാദിൻ എടത്തോടികയിൽ, എക്സിക്യുട്ടീവ് അംഗങ്ങളായ ഗോപിനാഥ്, എഡ്വിൻ ഗോഡ്ഫ്രെ, ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.
4000 കിലോമീറ്റർ പിന്നിടേണ്ട യാത്രയ്ക്ക് ഒരുമാസമെടുക്കുമെന്നാണു കരുതുന്നത്. യാത്ര തിരുവണ്ണൂരിൽ വച്ചു കൈതപ്രം ദാമോദരൻ നമ്പൂതിരി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക