കനത്ത മത്സരമാണ് ഇലക്ട്രോണിക്സ് വിപണിയില്‍ അതുകൊണ്ടുതന്നെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളാണ് ഓരോ കമ്പനിയും നല്‍കുന്നത്. ഫ്രാന്‍സ് കമ്പനിയായ തോംസണ്‍ ആണ് ഇപ്പോള്‍ എല്‍ ഇ ഡി ടീവികള്‍ക്ക് നല്ല വിലക്കുറവ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും വിലക്കുറവില്‍ സ്മാര്‍ട്ട് ടിവികള്‍ വില്‍ക്കുന്നത് തോംസണാണ്.
എല്ലാ ഇലക്ട്രോണിക്സ് ബ്രാന്ഡുൾക്കും തോംസണ്‍ കനത്ത ഒരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പുതിയ 24TM2490, 32TM3290 എന്നീ രണ്ട് മോഡലുകളാണ് തോംസണ്‍ ഇപ്പോൾ വിപണിയില്‍ അവതരിപ്പിച്ചത്.
എച്ച്ഡിആര്‍ എന്ന ഫീച്ചര്‍ ഉള്ള ഈ ടിവികള്‍ സ്മാര്‍ട്ട് ടിവി ആണ്. 24 ഇഞ്ചിന് 11490 രൂപയും 32 ഇഞ്ചിന് 14990 രൂപയുമാണ് വില. തോംസണിന്റെ 50 ഇഞ്ച് സ്മാര്‍ട്ട് ടിവിക്ക് വെറും 26,999 രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഹെഡ്ഫോണ് ജാക്ക് ഉപയോഗിക്കാനുള്ള സൗകര്യവും ടീവിയില്‍ ലഭ്യമാണ്.
ഇനി മൊബൈൽ തറയിൽ വീണ് പൊട്ടുമെന്ന് പേടിക്കണ്ട; മൊബൈൽ ഫോണിനും എയർ ബാഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക