മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള തുറന്നപോരിന് ഇന്നത്തെ മത്സരങ്ങള്‍ അവസരമൊരുക്കും.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഉറുഗ്വേ കരുത്തരായ ഫ്രാന്‍സിനെ നേരിടും. വെള്ളിയാഴ്ച രാത്രി 11.30 നു തുടങ്ങുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബല്‍ജിയത്തെ നേരിടും. ഈ കളി ജയിക്കുന്നവര്‍ കിരീടപ്രതീക്ഷയില്‍ മുന്നിലെത്തും. ശനിയാഴ്ച റഷ്യ ക്രൊയേഷ്യയെയും ഇംഗ്ലണ്ട് സ്വീഡനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക