ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്കായി പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ലെനോവ HX06 ബഡ്ജറ്റ് മോഡല്‍ ഫിറ്റ്നസ് ട്രാക്കർ പുറത്തിറക്കി. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്ലിപ്കാര്ട്ടിൽ തങ്ങളുടെ എക്സ്ക്ലൂസീവ് പ്രോഡക്ടായാണ് ഫിറ്റ്നസ്ട്രാക്കറിനെ ലെനോവോ അവതരിപ്പിച്ചിരിക്കുന്നത്. HX03 കാര്‍ഡിയോ, HX03F സ്പെക്ട്ര എന്നീ ഫിറ്റ്നസ് ട്രാക്കര്‍ മോഡലുകളെ ഈ വര്‍ഷം ഏപ്രില്‍ മാസം കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്റെ പിന്മുറക്കാരനായാണ് പുതിയമോഡലിന്റെ വരവ്.
ഓ-എല്‍.ഇ.ഡി ഡിസ്പ്ലേയാണ് മോഡലിന്റെ പ്രത്യേകത. ഐ.പി 67 വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനവുമുണ്ട്. കൂടുതല്‍ ബാറ്ററി കരുത്ത് നല്കാനെന്നോണം ലി-പോ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ ചാര്‍ജിംഗിലും 8 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പാണ് ലെനോവോ വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം മുതല്‍ മുകളിലോട്ടുള്ള എല്ലാ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകളിലും, ഐ.ഓ.എസ് 9 മുതലുള്ള ആപ്പിള്‍ ഫോണുകളിലും ഫിറ്റ്നസ് ട്രാക്കര്‍ ബന്ധപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.
സവിശേഷതകള്‍
0.47 ഇഞ്ച് മോണോക്രോം ഓ-എല്‍.ഇ.ഡി ഡിസ്പ്ലേ
128×32 പിക്സലാണ്റെസലൂഷന്.
ഫിറ്റ്നസ് സവിശേഷതകളായ ഫൂട്ട് സ്റ്റെപ്പ് കാല്‍ക്കുലേറ്റര്‍, കലോറി സെഡന്ററി റിമൈന്റര്‍, സ്ലീപ്പ് മോണിറ്റര്‍
കൂടാതെ ഫോണിന്റെ ബാറ്ററി അളവ്, ഫിറ്റ്നസിന്റെ അളവ് സമയം, തീയതി തുടങ്ങിയവ ഫിറ്റ്നസ് ബാന്‍ഡിലൂടെ അറിയാന്‍ സാധിക്കും. 1 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ വാറന്റിയാണ് കമ്പനി നല്‍കുന്നത്. വില – 1,299 രൂപ
4500 മില്ലി ആമ്പിയറിന്റെ മികച്ച ബാറ്ററിയുമായി എല്‍ ജി എക്സ് 5 വിപണിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക