വീടുകളിൽ നല്ല സുഖകരമായ ഉറക്കം പ്രധാനം ചെയ്യുന്നതിന് കിടപ്പ് മുറികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ലൊരുറക്കം വഴി നല്ലൊരു രാവിനെയും നല്ലൊരു ജീവിതത്തെയും വരവേല്‍ക്കാന്‍ സാധിക്കും.
വാസ്തുശാസ്ത്രമനുസരിച്ചുള്ള ഒരു കിടപ്പ് മുറിയില്‍ സന്തോഷവും സംതൃപ്തിയും നിറയാന്‍ കിടപ്പ് മുറിയുടെ സ്ഥാനം, കിടപ്പിന്റെ രീതി, ചുവരിലെ നിറങ്ങള്‍, വാതിലുകളുടെ സ്ഥാനം ഇവയിലൊക്കെ ശ്രദ്ധിക്കണമെന്ന് പറയപ്പെടുന്നു.
പ്രധാന കിടപ്പ് മുറി തെക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. ബഹുനില മന്ദിരമാണെങ്കില്‍ പ്രധാന കിടപ്പ് മുറി മുകള്‍ നിലയിലാവണം എന്നാണ് വസ്തു വിദഗ്ധരുടെ അഭിപ്രായം. കുടുംബനാഥനോ വിവാഹിതരായ മക്കള്‍ക്കോ ഈ മുറി ഉപയോഗിക്കാം.
ചെറിയ മുറികൾക്ക് വലിപ്പം തോന്നിക്കാൻ
എന്നാല്‍, അവിവാഹിതര്‍ പ്രധാന കിടപ്പ് മുറി ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതേപോലെ തന്നെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കിടപ്പ് മുറി ഒരുക്കാതിരിക്കാനും ശ്രദ്ധിക്കണം.
കുട്ടികളുടെ കിടപ്പ് മുറി പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ആവുന്നതാണ് നല്ലെതെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നു.
കൗമാരക്കാര്‍ക്ക് വീടിന്റെ കിഴക്ക് ഭാഗത്ത് കിടപ്പ് മുറി ഒരുക്കുന്നതില്‍ തെറ്റില്ല. അതിഥികള്‍ക്ക് വടക്ക് പടിഞ്ഞാറുള്ള കിടപ്പ് മുറിയാണ് ഏറ്റവും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക