പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാഗാര്‍ജുന ബോളിവുഡ് ചിത്രത്തിലേക്ക്. ചിത്രത്തിന്റെ പത്ത് ദിവസത്തെ ഷൂട്ടിങിനായി നാഗാര്‍ജുന യൂറോപ്പിലേക്ക് തിരിച്ചു. പുറപ്പെടുന്നതിന് മുമ്പാണ് നാഗാര്‍ജുന കരണ്‍ ജോഹര്‍ ചിത്രം ബ്രഹ്മാസ്ത്രയില് അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്.
മഹേഷ് ബട്ടിന്റെ സഖ്മ് ആണ് ബോളിവുഡില്‍ താന്‍ അവസാനമായി അഭിനയിച്ച ചിത്രമെന്നും പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന് ഒഴികെ ബാക്കിയുള്ളവരെല്ലാം പുതിയ അഭിനേതാക്കാളാണെന്നും അദ്ദേഹം പറഞ്ഞു. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ആയാണ് ചിത്രം ഒരുക്കുന്നത്.
കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയന് മുഖര്‍ജിയാണ്.
അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍ എന്നീ താരങ്ങളാണ് ഉള്ളത്. അമിതാഭ് ബച്ചന്, മൗനി റോയ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രം 2019 ആഗസ്ത് 15 ന് പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക