പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിനെ ഓഗസ്റ്റ് ആറിന് മാരുതി വിപണിയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്.
നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. പുറംമോടിയിലും അകത്തളത്തിലും ചെറിയ മാറ്റങ്ങളോടെയാണ് പുതിയ സിയാസ് വില്പനയ്ക്കെത്തുക.
നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ നല്ല മാറ്റങ്ങളുള്ള ഡിസൈനായിരിക്കും വരാന്‍ പോകുന്ന സിയാസ് ഫെയ്സ്ലിഫ്റ്റിന്. ബമ്പറും ഗ്രില്ലും ഉള്‍പ്പെടെ പുതിയ സിയാസിന്റെ മുഖരൂപം മാരുതി പരിഷ്കരിച്ചിട്ടുണ്ട്.
പുതിയ സിയാസിന്റെ ഗ്രില്ലിന് വീതി കൂടുതലായിരിക്കും. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകൾ ഒരുങ്ങുന്ന നീളമേറിയ ഹെഡ്ലാമ്പുകളും പരിഷ്കരിച്ച ഫോഗ്ലാമ്പുകളും മാറ്റങ്ങളില്‍പ്പെടും.
ബമ്പറുകളിലും ഇക്കുറി പുതുമ അനുഭവപ്പെടും. ബമ്പറിന് നടുവിലുള്ള എയര്‍ഡാം ശൈലിയും മാറിയിട്ടുണ്ട്.
15 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് സിയാസ് ഫെയ്സ്ലിഫ്റ്റില്‍ ഒരുങ്ങുക. വലിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എടുത്തു പറയേണ്ട ഒന്നാണ്. പരിഷ്കരിച്ച പിന് ബമ്പറിന് ഇരുവശത്തും റിഫ്ളക്ടറുകളുണ്ട്.
അടിമുടി മാറ്റവുമായി ന്യൂ ജനറേഷൻ ഓൾട്ടോ വരുന്നു
വൈദ്യുത സണ്‍റൂഫും പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ മുഖ്യവിശേഷമാണ്. അതേസമയം നിലവിലുള്ള സിയാസിന് സമാനമായി ക്രോം ഡോര്‍ ഹാന്‍ഡിലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ മിററുകളും മോഡലില്‍ അതുപോലെ തുടരും.
കാറിന്റെ ഡാഷ്ബോര്‍ഡ് ഘടന കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് അവകാശപ്പെടും.
പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്ട്രോള്, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ സ്ക്രീന്‍, 2 DIN ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ അകത്തളത്തില്‍ അനേകം മാറ്റങ്ങളുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എന്നിവ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രധാന ഫീച്ചറായിരിക്കും.
1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ മുഖ്യവിശേഷം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്.
പുതിയ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന് തന്നെയാണ് തുടരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക