ജീവിത ശൈലികൾക്കനുസരിച് നാം വീട് പുതുക്കിപ്പണിയാറുണ്ട്. വാസ്തുശാസ്ത്ര നിബന്ധനകൾ അനുസരിച്ചു വേണം വീട് പുതുക്കിപ്പണിയാൻ. അങ്ങനെ ചെയ്യാത്ത പക്ഷം ദോഷങ്ങൾ വരാൻ സാധ്യതയുണ്ട്.
വീട് നിർമിക്കുബോൾ ജീർണിച്ചതും ജീർണികാൻ സാധ്യത ഉള്ളതുമായ ഭാഗങ്ങൾ മുഴുവനായും നീക്കി വേണം വീട് നിർമാണം ആരംഭിക്കാൻ. നല്ല മുഹൂർത്തം നിശ്ചയിച്ചുവേണം വീട് നിർമാണം തുടങ്ങാൻ.
ഗൃഹത്തിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്ത് ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തരുത്. പ്രധാന വാതിലിൽ ജീർണത ഉണ്ടെങ്കിൽ അത് മാറ്റെണ്ടാതാണ്. ജീർണത ഉണ്ടെങ്കിൽ ബാക്കിയുള്ള വാതിലുകളും മാറ്റേണ്ടതാണ്.
പ്രധാന വാതിലിന്റെ ദിശ ആസ്ഥാനത്താകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന വാതിലിനു ഉയരം കൂടുതൽ വേണം. ജനാലകൾ എല്ലാം ഒരേ വലിപ്പത്തിലുള്ളവ ആയിരിക്കണം ഉപയോഗിക്കാൻ.
സൂര്യ പ്രകാശം വീടിൽ കടക്കും വിധം വേണം ജനാലകൾ വെയ്ക്കേണ്ടത്. പൂജാമുറി ഇല്ലാത്ത വീടാണെങ്കിൽ പുതുക്കിപ്പണിയുമ്പോൾ പൂജാമുറി പണിയേണ്ടതാണ്. നിർമ്മാണശേഷം വാസ്തുബലി നടത്തുകയും വേണം.
വീടിന്റെ പുനർനിർമാണവും വീടുനിർമ്മാണം പോലെ പ്രാധാന്യമാണ്. പുനർനിർമാണത്തിൽ വരുന്ന പിഴകൾ വീടിനെ ദോഷമായി ബാധിക്കും. ഒരു വാസ്തുവിദഗ്ധന് പറയുന്നതനുസരിച്ചു നിർമിച്ചാൽ പ്രവർത്തനങ്ങൾ നടത്തിയാൽ അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക