മോസ്കോ: 2018 റഷ്യൻ ലോകകപ്പ് ഫ്രാൻസിന് സ്വന്തം. ക്രോയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് പട ലോകകപ്പില്‍ മുത്തമിട്ടത്.
ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനുമുമ്പ് 1998ല്‍ അവരുടെ കന്നി ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയതായിരുന്നു ഇതുവരെയുള്ള പ്രകടനം. അന്ന് സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു.
അട്ടിമറി വിജയത്തിനും അപ്രതീക്ഷിത പരാജയത്തിനും വേദിയായ റഷ്യന്‍ ലോകകപ്പിന് ഇതോടെ പരിസമാപ്തി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക