ഹിന്ദു പാകിസ്ഥാൻ പരാമർശത്തിന്റെ പേരിൽ എം പി ശശി തരൂരിന്റെ തിരുവനന്തപുരത്തുള്ള ഓഫീസിനുള്ളിൽ യുവമോർച്ച പ്രവർത്തകർ കരിയോയിൽ ഒഴിച്ചതിനെതിരെ പ്രതിഷേധവുമായി എം ബി രാജേഷ് രംഗത്ത്. സംഘപരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് കേരളത്തിലെ സംഭവം. തരൂരിന്റെ ഓഫീസിനെതിരായ അക്രമം പ്രതിഷേധാർഹമാണ്; അദ്ദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തിന്റെ പേരില്‍ തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച ആക്രമണം നടത്തിയത്. ഓഫീസിന് മുന്നിലും തരൂരിന്റെ ചിത്രം പതിച്ച ബോര്‍ഡിലും പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. തരൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക