കുമ്പസാരരഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ വൈദികർ നൽകിയ ജാമ്യാപേക്ഷ തള്ളി. രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു, ജോണ്സണ് വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവല്ല ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്.
കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന് പ്രോസിക്യൂഷന് വാദം കണക്കിലെടുത്ത കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വൈദികരുടെ അഭിഭാഷകന് വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് പുരോഗമന നിലപാട് സ്വീകരിക്കണമെന്ന് കടകംപള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക