നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ ഫാസിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൊളിറ്റിക്കൽ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ ഫാസിലിന് പള്ളീലച്ചന്റെ വേഷമാണ്.
ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, വിവേക് ഒബ്റോയ് എന്നിവരാണ് മറ്റു താരങ്ങൾ. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക