വാട്സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രത്യേക ട്രെയിനിന്റെ സമയം, ലൈവായി ട്രെയിന്‍ ഇപ്പോള്‍ എവിടെയെത്തി, നമുക്ക് കയറേണ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തും എന്നതൊക്കെ വാട്സ്ആപ്പിലൂടെ അറിയാന്‍ സാധിക്കും. വാട്സ്ആപ്പ് സമയം ലഭ്യമാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
7349389104 ഈ നമ്പറിൽ ഫോണിൽ സേവ് ചെയ്ത ശേഷം ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പര്‍ മെസ്സേജ് ആയി അയയ്ക്കുക. 10 മിനിട്ടിനുള്ളിൽ ട്രെയിന്‍ സമയം അടങ്ങിയ വിവരങ്ങള്‍ വാട്സാപ്പിലേക്ക് ഈ നമ്പറില്‍ നിന്നും മറുപടിയായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക