പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ വരദാനമാണ് തേന്‍. ഔഷധ മൂല്യം ഏറെയുള്ള തേന്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വിശേഷപ്പെട്ടതാണ്. മൃദുലവും സുന്ദരവുമായ മേനി നില നിര്‍ത്താനും ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയുമാണ് തേന്‍.എന്നാല്‍ തേന്‍ മാത്രം ഉപയോഗിച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയെന്ന് വരില്ല. അതിന്റെ കൂടെ ചില ചേരുവകളും ചേര്‍ത്ത് ഉപയോഗിക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തിളങ്ങുന്ന സൗന്ദര്യം ലഭിക്കും.
തേൻ എങ്ങനെ ഒക്കെ ഉപയോഗപ്പെടുത്താം മുഖകാന്തിക്കായി
കണ്ണിന് താഴെയുണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാന്‍ തേനും തൈരും ചേര്‍ത്ത് പുരട്ടുക.
ഒരു സ്പൂണ്‍ പാല്‍പ്പൊടിയും ചെറുനാരങ്ങാനീരും തേനും ബദാം ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇത് മുഖത്ത് പുരട്ടി നോക്കൂ.
രണ്ട് സ്പൂണ്‍ തേന്‍ ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് പുരട്ടാം. മുഖത്തിന് തിളക്കവും മൃദുലതയും കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക