ഏറെ നാളത്തെ പ്രതിഷേധങ്ങൾകൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജി എസ് ടിയിൽ നിന്നും ഒഴിവാക്കി. സാനിറ്ററി നാപ്കിനുകൾക്ക് നിലവിൽ 28% ജി എസ് ടി ആണുണ്ടായിരുന്നത്. ശനിയായാഴ്ച ചേർന്ന ജി എസ് ടി കൗൺസിലാണ് നികുതിയിൽ നിന്നും നാപ്കിനുകളെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ നിരവധി പേര് സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്പ്പെടുത്തന്നതിനെതിരെ രംഗത്തുവന്നിരുന്നു.
സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്നും സൗജന്യമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരിയില്‍ ഗ്വാളിയോറില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രചരണം ആരംഭിച്ചിരുന്നു. സാനിറ്ററി നാപ്കിനുകളില്‍ ഈ ആവശ്യം എഴുതി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് അയച്ചുനല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക