പാലക്കാട്: ലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറിൽ ക്ലീനർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മുബാറക് ഷാ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ കോയമ്പത്തൂർ മേട്ടുപ്പാളയത്തു നിന്ന് ചെങ്ങന്നൂരിലേക്ക് ചരക്ക് കയറ്റിക്കൊണ്ടു പോകുന്ന ലോറിക്ക് നേരെ സമരക്കാർ കല്ലെറിയുകയായിരുന്നു.
ലോറി സമരം തുടരുന്നതിനിടെ ഇന്നുമുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാർ അറിയിച്ചിരുന്നു. ഇതേതുടർന്ന് സമരക്കാർ ലോറി തടയുകയും വാക്കേറ്റമുണ്ടായപ്പോൾ കല്ലെറിയുകയുമായിരുന്നു. കല്ലേറിനെ തുടർന്ന് തകർന്ന ചില്ലുകൾ കൊണ്ടാണ് മുബാറക് ഷാ മരിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജെസ്ന തിരോധാനം; കുറച്ചു ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരും
പ്രതികരിക്കാൻ ഇവിടെ എഴുതുക