ഇരിങ്ങാലക്കുട: സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ഇരിങ്ങാലക്കുട കൽപ്പറമ്പ് സ്വദേശി ബേബിയാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്.
സമീപവാസിയായ വിധവയുടെ വീട്ടിൽപ്പോയതിന്റെ പേരിൽ സദാചാര ഗുണ്ടകൾ ചമഞ്ഞെത്തിയ ഒരുകൂട്ടം ആളുകൾ ബേബിയെ ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് മർദ്ദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മനംനൊന്താണ് ബേബി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.
മർദ്ദിച്ചവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ബേബി കൂലിപ്പണിക്കാരനാണ്. സി പി എം പ്രവർത്തകനും നാട്ടിലെ ജനസമ്മതനുമാണ് ബേബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക