ബഹ്റൈന്‍, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാന്‍ ഫെഡറൽ ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി.കുവൈറ്റ്, ബഹ്റിന്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരംഭിക്കാന്‍ പോകുന്ന സ്ഥലങ്ങളിലെ പ്രാദേശിക അനുമതി ആവശ്യമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഫെഡറല്‍ ബാങ്ക് എം.ഡി ശ്യാം ശ്രീനിവാസന് പിടിഐ-യോട് പറഞ്ഞു. അതേസമയം പ്രാദേശിക അനുമതി എപ്പോള്‍ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രാദേശിക അനുമതി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി ആസ്ഥാനമായ ബാങ്കിന് അബുദാബി, ദുബായ് എന്നിവിടങ്ങിളില്‍ നിലവില്‍ ഓഫീസുകള്‍ ഉണ്ട്. ഇത് വ്യാപിപ്പിക്കാനാണ് ബാങ്കിന്റെ തീരുമാനം. നീരവ് മോദി കുംഭകോണത്തിനു പിന്നാലെ പല ബാങ്കുകളും വിദേശ സാന്നിദ്ധ്യം കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഫെഡറല്‍ ബാങ്ക് വിദേശ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക