ആളിക്കത്തുന്ന ശരീരവുമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ചുങ്കത്തറ ഹുസൈന്റെ മകന് ഫവാസ് (27) ആണ് ഇന്ന് മരണപ്പെട്ടത്.
തീയാളുന്ന ദേഹവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീ പിടിച്ച നിലയില്‍ ഫവാസ് ഓടിയെത്തിയത്. ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീ കെടുത്തി അടിയന്തിര ചികിത്സ നല്കി. ആത്മഹത്യാശ്രമം ആണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
70 ശതമാനം പൊള്ളലേറ്റതിനാല്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ഫവാസ് അവിവാഹിതനാണ്.
തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി; സംഭവം മലപ്പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക