ഉദയസൂര്യന്റെ നിഴൽ വീഴാത്തിടത്തെല്ലാം വീട് നിർമ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം വീടിന്റെ നിർമാണം. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി കണക്കാക്കി ദിക്കിന് അനുസരിച്ച് വേണം ഗൃഹംനിർമിക്കാൻ.
നാല് ദിക്കുകളെയും മഹാദിക്കുകളായി കണക്കാക്കണം. മഹാദിക്കുകൾ അനുസരിച്ചു വേണം ഗൃഹം ഇരിക്കാൻ. കോൺ ദിക്കുകളിലേക്ക് തിരിഞ്ഞിരിക്കാൻ പാടില്ല. പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഭൂമി തിരിഞ്ഞുകൊണ്ട് ഇരിക്കുന്നതിനാൽ ഈ ഗമനത്തിന് അനുസൃതമായി വീട് വെച്ചാൽ കൂടുതൽ സുഖപ്രദമാകും.
ഗൃഹം നിർമ്മിക്കുമ്പോൾ ഗൃഹത്തിനടിയിൽ എല്ലു പെടാൻ പാടില്ല. ശ്മശാനദോഷമുള്ള ഭൂമിയിൽ ഖനനാദിശുദ്ധി, അത്ഭുതശാന്തി, പുണ്യാഹം, വാസ്തുബലി, നവധാന്യം വിതയ്ക്കൽ തുടങ്ങിയ പരിഹാരക്രിയകൾ ഭൂമിയുടെ രീതിയനുസരിച്ച് നടത്തേണ്ടതാണ്.
ദേവാലയ സാമീപ്യമുള്ള ഭൂമികൾ ഗൃഹനിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ ദേവാലയത്തിന്റെ നാല് പ്രധാന നടകളിൽ (ദർശനത്തിനു നേരെ) വരാതെ ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക