തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിൽ. കരുണാനിധിയെ നേരത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ വസതിയില്‍ നിരീക്ഷണത്തിലാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് കരുണാനിധി ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്. അദ്ദേഹത്തിന് ആശുപത്രിയില്‍ ലഭിക്കുന്ന തരത്തിലുള്ള ചികിത്സയാണ് വീട്ടിലും നല്‍കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇരുപത്തിനാല് മണിക്കൂർ ഇടവിട്ട് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക