ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസ് (59) ആണ് അറസ്റ്റിലായത്.
ഒന്നര മാസം മുമ്പാണ് പെൺകുട്ടിയെ ജോസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ഈ വിവരം അമ്മയോട് പറഞ്ഞെങ്കിലും ജോസിന്റെ ബന്ധുക്കൾ ഇടപെട്ട് പ്രശ്നം മൂടിവയ്ക്കുകയായിരുന്നു.
എന്നാൽ സ്കൂളിൽ നടത്തിയ കൗണ്‍സിലിങ്ങിൽ കുട്ടി കാര്യം തുറന്ന് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോസ് അറസ്റ്റിലായത്.
യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക