ഒരു കിടിലം പ്ലാന്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച് ഐഡിയ. 75 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാനിൽ 300 മിനിറ്റ് വോയ്സ് കോളിങ്, 1 ജിബി ഡാറ്റ 2ജി/3ജി/4ജി, 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി ലഭിക്കും.
ഇപ്പോൾ കേരള, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 4ജി സേവനങ്ങളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയൊള്ളു.
വോഡഫോണും ജിയോയും സമാന രീതിയില്‍ നേരത്തെ ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. 98 രൂപയുടെ ജിയോ പ്ലാനില്‍ 2 ജിബി ഡാറ്റയും 300 എസ്എംഎസും 28 ദിവസത്തേക്ക് ലഭ്യമാകുമ്പോള്‍ വോഡഫോണ്‍ 47 രൂപയ്ക്ക് 125 മിനിറ്റ് ലോക്കല്‍ എസ്റ്റിഡി വോയ്സ് കോളുകളും 50 ലോക്കല്‍/ നാഷണല്‍ എസ്എംഎസും 500 എംബി ഡാറ്റയും 28 ദിവസത്തേക്ക് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക