പോഷക സമൃദ്ധമായ ഈന്തപ്പഴം കൊണ്ടൊരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ? മധുരവും പുളിയും എരിവുമൊക്കെ ചേർന്ന ഈ അച്ചാർ ചോർ, ചപ്പാത്തി തുടങ്ങി ബ്രെഡിനോടൊപ്പം വരെ ചേർത്ത് കഴിക്കാൻ പറ്റിയ കോമ്പിനേഷനാണ്. ഈന്തപ്പഴം അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
കുരുവില്ലാത്ത ഈന്തപ്പഴം: കാൽ കിലോഗ്രാം
പച്ചമുളക്: 3 എണ്ണം
മുളക് പൊടി: 1 ടേബിൾ സ്പൂൺ
ഇഞ്ചി: 1 കക്ഷണം
വെജിറ്റബിൾ ഓയിൽ: 150 ഗ്രാം
കുരുമുളക് പൊടി: കാൽ ടീസ്പൂൺ
കറിവേപ്പില: ആവശ്യത്തിന്
കായപ്പൊടി: അര ടീസ്പൂൺ
ഉലുവാപ്പൊടി: അര ടീസ്പൂൺ
വെളുത്തുള്ളി: 4 അല്ലി
വിനാഗിരി: 150 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക.
അതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, കായപ്പൊടി, ഉലുവപ്പൊടി, വിനാഗിരി, ഉപ്പ് എന്നിവയിട്ട് വഴറ്റുക.
ശേഷം ഈ കൂട്ടിലേക്ക് ഈന്തപ്പഴം ചേർത്ത് വേവിക്കുക.
ആവശ്യമെങ്കിൽ കാൽകപ്പ് വെള്ളം ചേർക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക